Tech

മെസഞ്ചര്‍ ലൈറ്റില്‍ വീഡിയോ കോളിങ് ഫീച്ചര്‍

ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷന്‍റെ ഭാരം കുറഞ്ഞ പതിപ്പായ മെസഞ്ചര്‍ ലൈറ്റ് ആപ്പില്‍ വീഡിയോ കോളിങ് ഫീച്ചര്‍ എത്തി. നിലവില്‍ വോയ്‌സ് കോള്‍ സൗകര്യം മാത്രമാണ് ലൈറ്റ് ആപ്ലിക്കേഷനില്‍ ഉണ്ടായിരുന്നത്. ഈ പരിമിതിയാണ് ഇപ്പോള്‍ പരിഹരിക്കപ്പെടുന്നത്.

ചെറിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ മോഡലുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ് മെസഞ്ചര്‍ ലൈറ്റ്. ഇന്റര്‍നെറ്റ് വേഗത കുറവുള്ളയിടങ്ങളിലും സ്‌റ്റോറേജ്, റാം സൗകര്യങ്ങള്‍ കുറവുള്ള ഫോണുകളിലും ഈ ആപ്ലിക്കേഷന്‍ സുഗമമായി പ്രവര്‍ത്തിക്കും.

മെസഞ്ചറിന്‍റെ പ്രധാന ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ തന്നെയാണ് ലൈറ്റ് ആപ്പിലും വീഡിയോകോള്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല ഓഡിയോ കോള്‍ വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാനും സൗകര്യമുണ്ടാവും