Aviation

എട്ടു വനിതാ വിമാനങ്ങളുമായി എയര്‍ ഇന്ത്യ

വനിതാ ദിനത്തില്‍ എട്ടു വനിതാ വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. പൂര്‍ണമായും വനിതാ ക്രൂവുമായി സര്‍വീസ് നടത്തുന്ന വിമാനം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മാംഗ്ലൂര്‍, മുബൈ,ഡല്‍ഹി,എന്നിവടങ്ങളില്‍ നിന്നാണ്.ഇതില്‍ കോഴിക്കോട് നിന്ന് പുറപ്പെടുന്ന രണ്ടു വിമാനങ്ങള്‍ പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തിലാണ്.

വനിതാ ദിനത്തില്‍ യാത്ര ചെയ്യുന്ന എല്ലാ വനിതാ യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ മധുരവും പൂക്കളും വിതരണം ചെയ്യും. ഇതിനൊപ്പം വിമാനക്കമ്പനിയിലെ നാല്‍പതു ശതമാനത്തോളം വരുന്ന വനിതാ ജീവനക്കാരെ ആദരിക്കാന്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്തതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

വനിതാ ക്രൂ ഉള്‍പ്പെടുന്ന സര്‍വീസുകള്‍

ഐഎക്‌സ് 435/434 കൊച്ചി-ദുബായ്‌കൊച്ചി. കോക്പിറ്റില്‍ ക്യാപ്റ്റന്മാര്‍ ചമേലി ക്രോട്ടാപള്ളി, ഗംഗ്രൂഡെ മഞ്ജരി. ക്രാബിന്‍ ക്രൂ – സൂര്യ സുധന്‍, അമല ജോണ്‍സണ്‍, ലതികാ രാജ് പി; അനിഷ കെ.എ.

ഐഎക്‌സ് 363/348 കോഴിക്കോട്-അബുദാബി-കോഴിക്കോട് കോക്പിറ്റില്‍ ക്യാപ്റ്റന്മാര്‍ സാംഗ്വി അമി എം.എസ്, പ്രാചി സഹാറെ. ക്രാബിന്‍ ക്രൂ -ഷിര്‍ലി ജോണ്‍സണ്‍, നിഷാ പ്രവീണ്‍, സിങ് സോനം, സിങ് പ്രീതി.

ഐഎക്‌സ് 345/142 കോഴിക്കോട്-ദുബായ്-ഡല്‍ഹി. കോക്പിറ്റില്‍ ക്യാപ്റ്റന്മാര്‍ രശ്മി മെഹ്‌റൂം, സൃഷ്ടി സിങ്. ക്രാബിന്‍ ക്രൂ – റോസ് ഫെനാറ്റേ, വര്‍ഷ സരാതെ, ദിവ്യ ആള്‍ഡ, അല്‍കാ നഹര്‍വാള്‍.

ഐഎക്‌സ് 549/544 തിരുവനന്തപുരം – മസ്‌കത്ത് – തിരുവനന്തപുരം. കോക്പിറ്റില്‍ ക്യാപ്റ്റന്മാര്‍ ഇഷിക ശര്‍മ, മസൂദ്എസ്. ക്രാബിന്‍ ക്രൂ – ദര്‍ശന ആര്‍, രഞ്ജു രത്‌നാകരന്‍, വിനീതഎസ്.വി; അമലു സുധാകരന്‍.

ഐഎക്‌സ് 247/248 മുംബൈ-ദുബായ്-മുംബൈ. കോക്പിറ്റില്‍ ക്യാപ്റ്റന്മാര്‍ ജസ്മിന്‍ മിസ്ത്രി, കൈനാസ് വക്കീല്‍. ക്രാബിന്‍ ക്രൂ – പൂനം നഗാവേക്കര്‍, ഭക്തി ചൗഹാന്‍, ആരതി കോങ്‌നോള്‍, സുപ്രിയ മൊകുത്കര്‍.

ഐഎക്‌സ് 688/681 ചെന്നൈ-സിംഗപ്പൂര്‍-തിരുച്ചിറപ്പളളി. കോക്പിറ്റില്‍ ക്യാപ്റ്റന്മാര്‍ കവിതാ രാജ്കുമാര്‍, മേധാഘോഷ്. ക്രാബിന്‍ ക്രൂ – മേഘാ രാജീവ്, കവിതാ സിറോഹി, നമ്രത, നയാന്നുല്‍മോയ്.

ഐഎക്‌സ് 813/814 മാംഗ്ലൂര്‍-ദുബായ്-മാംഗ്ലൂര്‍. കോക്പിറ്റില്‍ ക്യാപ്റ്റന്മാര്‍ റാവല്‍ സലോനി, പ്രിയങ്ക സി റാണേ. ക്രാബിന്‍ ക്രൂ – മഹാസവിതാ ത്രിപാഠി, ഖുഷ്ബു മിന്‍സ്, ലീമാ കോള്‍ഹോ, ദീപാ നടരാജന്‍.

ഐഎക്‌സ് 115/116 ഡല്‍ഹി-അബുദാബി-ഡല്‍ഹി. കോക്പിറ്റില്‍ ക്യാപ്റ്റമാര്‍ സിങ് പ്രിതി, ആരുഷി. ക്രാബിന്‍ ക്രൂ – റീമ ജസ്സാല്‍, ലൈഷ്‌റാം ചാനു, റവിത അഹ്ലാവത്, പൂജാ ദത്ത.