Aviation

ഏഴു പുതിയ വിമാനങ്ങളുമായി ഇന്‍ഡിഗോ

 

ടയര്‍2, ടയര്‍3  നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി വിമാനകമ്പനി ഇന്‍ഡിഗോ ഏഴു പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു.

ഹൈദ്രബാദ്- നാഗ്പൂര്‍ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ദിവസവും രണ്ട് വിമാന സര്‍വീസുകള്‍ മാര്‍ച്ച് 25 മുതല്‍ തുടങ്ങും. ഹൈദ്രബാദ്- മംഗലാപുരം-ഹൈദരബാദ് മേഖലകളെ നേരിട്ട് ബന്ധിപ്പിക്കുന്ന മൂന്ന് വിമാന സര്‍വീസുകളും,ചെന്നൈ-മംഗലൈാപുരം മേഖലകളെ ബന്ധിപ്പിക്കുന്ന സര്‍വീസ് മെയ് 1 മുതല്‍ ആരംഭിക്കും.

എ ടി ആര്‍ 72-600 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഇന്‍ഡിഗോ എ ടി ആര്‍ പ്രവര്‍ത്തനം ശക്തിപെടും. നാഗ്പൂര്‍, മംഗലാപുരം എന്നീ സൗത്ത് മെട്രോകളെ ബന്ധിപ്പിക്കാന്‍ ഇന്‍ഡിഗോയ്ക്ക് അനയാസമിനി സാധിക്കും.
ഇന്‍ഡിഗോയുടെ പുതിയ എ ടി ആര്‍ ഫ്‌ളീറ്റ് ഓപ്പറേഷനുകള്‍ കൊണ്ട് കൂടുതല്‍ ഇടങ്ങളെ ബന്ധിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതിലൂടെ ടയര്‍ 2 ടയര്‍3 നഗരങ്ങളിലെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപെടുകയും നിരവധി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്ന് ഇന്‍ഡിഗോ വക്താവ് വോള്‍ഫ്ഗാങ് പ്രോക്ക് ഷൗര്‍ പറഞ്ഞു.