Middle East

സൗദിയില്‍ വാഹനമോടിക്കാം ജാഗ്രതയോടെ

സൗദിയില്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ഓട്ടോമാറ്റിക് ക്യാമറ സംവിധാനം തിങ്കളാഴ്ച്ച മുതല്‍ നിലവില്‍ വരുന്നതോടെ വാഹനം ഓടിക്കുന്നവര്‍ സീറ്റ് ബല്‍റ്റ് ധരിക്കാതെയിരുന്നാല്‍ നിയമ ലംഘനം രജിസ്റ്റര്‍ ചെയ്യുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.


വാഹനം ഓടിക്കുന്നതിനിടയില്‍ ശ്രദ്ധ തിരിയുന്ന പ്രവര്‍ത്തികള്‍ അതായത് വെള്ളം കുടിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയവ പിഴ ശിക്ഷ ലഭിക്കത്തക്കവണ്ണമുള്ളവയാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

വാഹനങ്ങളുടെ രൂപം മാറ്റം വരുന്നതും, മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വാഹനങ്ങളില്‍ എഴുതുകയോ സ്‌നാപ് ചാറ്റ് ഐഡി പതിക്കുന്നതും നിയമലംഘനത്തില്‍ പെടും.

സിഗ്നല്‍ ചുവപ്പായിരിക്കുമ്പോള്‍ വാഹനങ്ങള്‍ക്ക് വലത് വശം തിരിഞ്ഞ് പോകാന്‍ അനുമതിയുണ്ട്. റായാദ്, ജിദ്ദ, ദമ്മാം എന്നീ പട്ടണങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുന്നതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.