Medical Tourism

സ്തനാര്‍ബുദത്തിനെതിരെ പോരാട്ടം; ഷാര്‍ജയുടെ പിങ്ക് കാരവന്‍ പര്യടനം തുടങ്ങി

സ്തനാര്‍ബുദത്തിനെതിരെ പോരാടാനും, അവബോധനം നല്‍കുവാനും ഷാര്‍ജയുടെ പിങ്ക് കാരവന്‍ പര്യടനം ആരംഭിച്ചു. അര്‍ബുദം നേരത്തെ അറിയുവാനും മാര്‍ഗങ്ങള്‍ കണ്ടെത്തുവീനുമുള്ള മാര്‍ഗങ്ങള്‍ വിശദീകരിച്ചും സൗജന്യമായും സ്‌ക്രീനിങ്ങും വൈദ്യപരിശോധകളും നല്‍കി ഏഴ് എമിറേറ്റുകളില്‍ പിങ്ക് കാരവന്‍ യാത്ര നടത്തും.

ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുള്ള ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്ത പിങ്ക് കാരവനില്‍ 200 മെഡിക്കല്‍ വിദഗ്ദര്‍, 230 കുതിര സവാരിക്കാര്‍, 100 സന്നദ്ധസേവകര്‍ തുടങ്ങിയ വലിയൊരു നിരയാണ് സ്തനാര്‍ബുദത്തിനെതിരെ പ്രചരണവുമായി പര്യടനം നടത്തുന്നത്.

ഫുജൈറയിലും, ദുബൈയിലും പര്യടനം നടത്തിയ പിങ്ക് കാരവന്‍ റാസല്‍ഖൈമ, ഉമല്‍ഖുവൈന്‍, അജ്മാന്‍ എന്നിവടങ്ങളില്‍ പര്യടനം നടത്തും. പര്യടനത്തിന്റെ അവസാനദിവസമായ മാര്‍ച്ച് ആറിന് അബുദാബിയില്‍ കാരവന്‍ എത്തും. വിവിധ എമിറേറ്റുക
ളിലായി 30 ക്ലിനിക്കുകളാണ് പരിശോധനയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്.