Aviation

സിൽക്ക് എയർ  സ്മാർട്ട് ട്രാവൽ എക്സ്പോ  തലസ്ഥാനത്ത്  ഇന്ന് മുതൽ യാത്രക്കാർക്ക് ആകർഷകങ്ങളായ ഇളവുകൾ 

 

സിംഗപ്പൂർ എയർലെൻസിന്റെ പ്രാദേശിക വിഭാഗമായ സിൽക്ക് എയർ ഫെബുവരി 2 മുതൽ നാല് വരെ തലസ്ഥാനത്തെ മസ്ക്കറ്റ് ഹോട്ടലിൽ സ്മാർട്ട് ട്രാവലേഴ്‌സ് എക്സ്പോ നടത്തുന്നു . ഈ എക്സ്പോയിൽ ലോകത്തിലെ പ്രധാനപ്പെട്ട ട്രാവൽ പാർട്ടർമാരെയും ടൂർ ഓപ്പറേറ്റർ മാരെയും  നഗരത്തിലെ ഒറ്റ കൂരക്കു കീഴിൽ എത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്.  ഇവിടെനിന്നും സന്ദർശകർക്ക് ആകർശകങ്ങളായ നിരക്കുകളും ട്രാവൽ പാക്കേജുകളും ലഭിക്കും.

സിംഗപ്പൂർ എയർലെൻസ് , സിൽക്ക് എയർ നെറ്റ് വർക്കുമായി ചേർന്നുള്ള സൗത്ത് – ഈസ്റ്റ് ഏഷ്യ ,  ജപ്പാൻ , കൊറിയ , ഓസ്ട്രേലിയ , ന്യൂ സിലൻഡ് എന്നിവ ഉൾപ്പെടുന്ന ഡെസ്റ്റിനേഷനുകൾ   സന്ദർശകർക്ക് തിരഞ്ഞെടുക്കാനാകും . സിംഗപ്പൂർ  ചംഗി  എയർപോർട്ട് ഗ്രൂപ്പ് , ഹോട്ടൽ ക്രൗൺ  പ്ലാസ , എന്നിവർ നല്കുന്ന പ്രത്യേക പാക്കേജുകളും എസ്‌പോയിൽ ലഭിക്കും .   ട്രാവലർ എക്സ്പോ  സന്ദർശകർക്കുന്ന എല്ലാപേരെയും  നറുക്കെടുപ്പിൽ ഉൾപ്പെടുത്തി തിരഞ്ഞെടുക്കപെടുന്നവർക്ക്  സിൽക്ക് എയർ വിമാന ടിക്കറ്റുകൾ നേടാനുള്ള അവസരവും ലഭിക്കും . സിംഗപ്പൂർ എയർലെൻസിന്റെ റീജിയണൽ വിഭാഗം ആയ സിൽക്ക് എയർ, സിംഗപ്പൂരിലെ ഹോട്ടൽ ആയ ക്രൗൺ  പ്ലാസ എന്നിവരാണ് സമ്മാനങ്ങൾ നൽകുന്നത് . എക്സ്പോ യിലേക്കുള്ള പ്രവേശനം സൗജന്യം ആയിരിക്കും