Food

ഇതിനേക്കാള്‍ വിലക്കുറവില്‍ എവിടെക്കിട്ടും ? ചിക്കന്‍ സിക്സ്റ്റി ഫൈവിന് 50 രൂപ

കൊച്ചി: വിലക്കുറവില്‍ മലയാളിയെ അതിശയിപ്പിച്ച ജയില്‍ വകുപ്പ് വീണ്ടും ഭക്ഷണപ്രിയരെ അമ്പരിപ്പിക്കുന്നു. ചിക്കന്‍ 65ന് അമ്പതുരൂപയും ചില്ലി ഗോപിക്ക് 20 രൂപയും. കൊച്ചി കാക്കനാട് ജില്ലാ ജയിലിലാണ് തുടക്കമിട്ടത്. ഹോട്ടലുകളില്‍ ചിക്കന്‍ 65ന്200 രൂപയും ചില്ലി ഗോപിക്ക് എണ്‍പത് രൂപയുമാണ് വില.
അതീവ ശുചിത്വത്തിലാണ് ജയിലില്‍ ഭക്ഷണം തയ്യാറാക്കുന്നതെന്ന് സൂപ്രണ്ട് ജി ചന്ദ്രബാബു പറഞ്ഞു.


രണ്ടു രൂപയ്ക്കു ചപ്പാത്തി,25രൂപക്ക് ചിക്കന്‍ കറി,15 രൂപക്ക് വെജിറ്റബിള്‍ കറി,60 രൂപക്ക് ചില്ലി ചിക്കന്‍ എന്നിങ്ങനെയായിരുന്നു ഇതുവരെ ജയില്‍ വിഭവങ്ങള്‍. യന്ത്രത്തിലാണ് ചപ്പാത്തി ചുട്ടെടുക്കുന്നത്.