Fashion

അഴകിന്‍റെ മലയാളിത്തം; തെന്നിന്ത്യന്‍ സുന്ദരിയുമായി വര്‍ത്തമാനം

തെന്നിന്ത്യന്‍ സൗന്ദര്യറാണി പട്ടം മലയാളി പെണ്‍കൊടിക്ക്.  2018ലെ ദക്ഷിണേന്ത്യന്‍ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത് കൊടുങ്ങല്ലൂര്‍ സ്വദേശി   ലക്ഷ്മി മേനോനാണ് .  സൗന്ദര്യ വഴികളെക്കുറിച്ച് ലക്ഷ്മി ടൂറിസം ന്യൂസ് ലൈവ് പ്രതിനിധി നീരജ സദാനന്ദനോട് സംസാരിക്കുന്നു

പേഴ്‌സണലി
ഞാന്‍ ലക്ഷമി മേനോന്‍ തൃശ്ശൂര്‍ കൊടുങ്ങലൂര്‍ സ്വദേശി. അങ്കമാലി കുസാറ്റ് എന്‍ജിനിയറിംഗ് കോളേജില്‍  ഇലക്ട്രോണിക്‌സ് ആന്‍് കമ്യൂണിക്കേഷന്‍ പഠിച്ചു . പഠനശേഷം മോഡലിംഗിലേക്ക് തിരിഞ്ഞു.

സൗന്ദര്യവും ബുദ്ധിവൈഭവും ഒരുപോലെ മാറ്റുരയ്ക്കുന്ന മത്സരമായിരുന്നല്ലോ  എങ്ങനെയായിരുന്നു മത്സരത്തിന്റെ രീതികള്‍
ഓഡിഷനായി ഫോട്ടോസ് അയച്ചു സെലക്ടായപ്പോഴേ സന്തോഷം തോന്നി. പിന്നെ മികച്ച ഗ്രൂമിങ്ങായിരുന്നു ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ലഭിച്ചത്. ഓഡിഷന്‍ ആരംഭിച്ച ദിവസത്തെ കുട്ടികള്‍ ആയിരുന്നില്ല മത്സരത്തിന്റെ അവസാന ദിവസമായപ്പോഴേക്കും. തികച്ചും ഞങ്ങളുടെ കാഴ്ച്ചപ്പാടിനെ തന്നെ മാറ്റുന്ന രീതിലിലായിരുന്നു ക്ലാസുകള്‍.

എപ്പോഴാണ്  ലക്ഷമി മോഡലിംഗിലേക്ക് തിരിഞ്ഞത്
കോളേജ് ടൈമിലായിരുന്നു, പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണായ്ക്ക് വേണ്ടിയായിരുന്നു ആദ്യ മോഡലിംഗ്. പിന്നെ കോളേജിന് ശേഷം ഒരുപാട് കമ്പനികള്‍ക്ക് വേണ്ടി മോഡലിംഗ് ചെയ്തു. അങ്ങനെയാണ് മിസ് സൗത്ത് ഇന്ത്യ മത്സരത്തിലേക്ക് വരുന്നത്.

ഫാമിലി സപ്പോര്‍ട്ട്
ഞാന്‍ ഒറ്റകുട്ടിയാണ്, പഠിക്കുന്ന സമയത്ത് സമ്മതമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ വെയ്റ്റ് ചെയ്തു. കോളേജ് കഴിഞ്ഞതിന് ശേഷം എന്റെയുള്ളിലെ പാഷന്‍ അവര്‍ മനസിലാക്കി പിന്നെ എനിക്കവര്‍ പൂര്‍ണ പിന്തുണ തന്നു. ഇപ്പോള്‍ അവര്‍ ഹാപ്പിയാണ് എന്‍റെ  നേട്ടത്തില്‍ അവര്‍ സന്തോഷിക്കുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം തോന്നുന്നുണ്ട്.

ദക്ഷിണേന്ത്യന്‍ സുന്ദരിയുടെ സൗന്ദര്യ രഹസ്യങ്ങള്‍
ഞാന്‍ പൊതുവേ ഫുഡിയാണ്. നോണ്‍വെജ് ആണ്  ഫേവറ്റിറ്റ്. ഇപ്പോ മത്സരത്തിന്‍ വേണ്ടി ഡയറ്റ് നോക്കി. പട്ടിണി കിടന്നുള്ള ഡയറ്റിങ്ങ് ആയിരുന്നില്ല. പോഷന്‍ ഡയറ്റിങ്ങായിരുന്നു നോക്കിയിരുന്നത്. അമ്മ ഉണ്ടാക്കുന്ന ഫൂഡ് ആണ് ഫേവറിറ്റ്

മത്സരം മൂന്ന് റൗണ്ടായിരുന്നല്ലോ ഡിസൈനര്‍ സാരി, റെഡ് കോക്ടൈല്‍, ബ്ലാക്ക് ഗൗണ്‍ ഏത് തരം ഡ്രസ്സാണ് ലക്ഷ്മിക്കിഷ്ട്ം
കാഷ്വല്‍സാണ് എനിക്കിഷ്ടം. പിന്നെ എനിക്ക് കംഫര്‍ട്ട് എന്ന് തോന്നുന്നതേ ഞാന്‍ പൊതുവേ തെരഞ്ഞെടുക്കാറുള്ളൂ.

ലക്ഷ്മിയുടെ റോള്‍ മോഡല്‍
ഇപ്പോള്‍ റോള്‍ മോഡല്‍ എന്ന് പറയുന്നത് എന്റെ ഒപ്പം മത്സരിച്ച ബാക്കി മത്സരാര്‍ത്ഥികളാണ് എല്ലാവരും മികച്ചവര്‍ തന്നെയായിരുന്നു എല്ലാവരില്‍ നിന്ന് പഠിക്കുവാന്‍ ധാരാളം ഉണ്ടായിരുന്നു.

മത്സരത്തിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷം
ക്രൗണിംഗ് മൊമന്റ് തന്നെ. എനിക്ക് പ്രിയപ്പെട്ട എല്ലാവരും വേദിയിലുണ്ടായിരുന്നു. വിജയിച്ചപ്പോള്‍ എനിക്കൊപ്പം അവരുടെ സന്തോഷവും കാണാന്‍ കഴിഞ്ഞതാണ് ഏറ്റവും സന്തോഷം തോന്നിയ നിമിഷം.

അഭിനയ രംഗത്തേക്കുണ്ടോ
അഭിനയം ഉടനില്ല , ആഗ്രഹമുണ്ട് നല്ല റോളുകള്‍ വന്നാല്‍ ചെയ്യും. മിസ് ക്വീന്‍ ഓഫ് ഇന്ത്യ മത്സരം ഉണ്ട്. അതില്‍ പങ്കെടുക്കണം.

എത്തിപിടിക്കുവാന്‍ ഉയരങ്ങള്‍ ഏറെയുണ്ട് ലക്ഷ്മിക്ക്. തികഞ്ഞ ആത്മവിശ്വാസമുള്ള പെണ്‍കുട്ടി. ലക്ഷ്മി ഒരു മാതൃകയാണ് . എല്ലാ പെണ്‍കുട്ടികള്‍ക്കും ആഗ്രഹങ്ങള്‍ പുറത്ത് കൊണ്ട് വന്ന് വിജയങ്ങള്‍ നേടാന്‍ കഴിയട്ടെ എന്നാണ് ഈ സുന്ദരി പെണ്‍കൊടി ആശംസിക്കുന്നത്.