Food

മുട്ടക്കരുവും നൂഡില്‍സും ഒടിച്ചെടുക്കാം ഈ ചൈനാ പട്ടണത്തില്‍

Pic.courtesy:youku.com

തിളച്ചവെള്ളം ഐസാകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ കണ്ടവരാണ് നമ്മള്‍.കൊടും തണുപ്പുള്ള  സ്ഥലങ്ങളില്‍ നിന്ന് ഇത്തരം വീഡിയോ വരാറുണ്ട്. എന്നാല്‍ ചൈനയിലെ പുതിയ സംഭവം ആരെയും അതിശയിപ്പിക്കും.പച്ചമുട്ടയും നൂഡില്‍സുമൊക്കെ അതിവേഗം കട്ടിയാവുന്നു.
ഹെലിയോന്‍ജിയാംഗ് പ്രവിശ്യയിലെ ഹുഴോംഗ് പട്ടണത്തിലാണ് സംഭവം.അവിടെ ഒരു വീട്ടമ്മ പച്ചമുട്ട പൊട്ടിക്കുന്നു. പക്ഷെ നിമിഷങ്ങള്‍ക്കകം വെള്ളക്കരുവും മഞ്ഞക്കരുവുമൊക്കെ അടുപ്പില്‍ വെയ്ക്കാതെ തന്നെ ഓംലെറ്റ്‌ പരുവമാകുന്നു. യു ട്യൂബിന്‍റെ ചൈനീസ് പതിപ്പായ യുകുവില്‍ വീഡിയോ പോസ്റ്റ് ചെയ്തിണ്ടുണ്ട്.
യു ട്യൂബില്‍ പീപ്പിള്‍സ് ഡെയിലി പോസ്റ്റ്‌ ചെയ്ത വീഡിയോയിലാണ് നൂഡില്‍സ് മരവിച്ച ദൃശ്യമുള്ളത്.മൈനസ് 40 ഡിഗ്രിക്കും താഴെയാണ് ചൈനയിലെ പല സ്ഥലങ്ങളിലും താപനില