News

യാത്രക്കാരേ ഇതിലേ..ഇതിലേ.. ടൂറിസം ന്യൂസ് ലൈവിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ടൂറിസം രംഗത്തെ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ നിന്നും ആദ്യ സമ്പൂര്‍ണ വാര്‍ത്താ പോര്‍ട്ടലിനു ഇന്ന് തുടക്കം. വൈകിട്ട് 3 ന് തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ https://tourismnewslive.com ഉദ്ഘാടനം ചെയ്യും.

കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, കെടിഡിസി എംഡി ആര്‍ രാഹുല്‍, സികെടിഐ ചെയര്‍മാന്‍ ഇഎം നജീബ്, കേരള ട്രാവല്‍ മാര്‍ട്ട്സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം, തിരുവനന്തപുരം പ്രസ്സ്ക്ലബ് പ്രസിഡണ്ട്‌ ജി രാജീവ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ ആശംസയര്‍പ്പിക്കും.

ടൂര്‍- ട്രാവല്‍ രംഗത്തെ മികച്ച പ്രൊഫഷണല്‍ കൂട്ടായ്മയായ ATTOI ആണ് ടൂറിസം ന്യൂസ് ലൈവിന്‍റെ നടത്തിപ്പുകാര്‍.
ടൂറിസം രംഗത്തെ ഏറ്റവും പുതിയ വാര്‍ത്തകള്‍, യാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പുകള്‍, യാത്രാ വിവരണങ്ങള്‍, ഫോട്ടോ- വീഡിയോ വിശദീകരണങ്ങള്‍ എന്നിവ ടൂറിസം ന്യൂസ് ലൈവിലുണ്ട്. വൈകിട്ട് നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് ടൂറിസം ന്യൂസ് ലൈവിന്‍റെ ഫേസ്ബുക്ക് പേജ് http://www.faebook.com/tourismnewslive.com ല്‍ തത്സമയ സംപ്രേഷണം ഉണ്ടാകും.ഇംഗ്ലീഷിലും മലയാളത്തിലും ടൂറിസം ന്യൂസ് ലൈവ് ലഭ്യമാണ് .