Aviation

പറന്നു വാരാനൊരുങ്ങി ഉത്തരാഖണ്ട് : നീക്കം ടൂറിസ്റ്റുകള്‍ക്കും ആശ്വാസം

ടിഎന്‍എല്‍ ബ്യൂറോ

Photo Courtesy: Uttarakhand Tourism

ഡെറാഡൂണ്‍: നിരക്കു കുറഞ്ഞ വിമാനങ്ങളുമായി സംസ്ഥാനത്തെങ്ങും വിനോദ സഞ്ചാരികളുമായി പറക്കാനൊരുങ്ങുകയാണ് ഉത്തരാഖണ്ട്. മാര്‍ച്ച് അവസാനം തുടങ്ങുന്ന പദ്ധതിയോടെ സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗം പുതുവഴിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അഡീഷണല്‍ ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. വിമാനത്തില്‍ 1400 മുതല്‍ 2000 രൂപയായിരിക്കും ഒരാള്‍ക്ക്‌ നിരക്ക് . 3000 മുതല്‍ 5000 വരെയായിരിക്കും ഹെലികോപ്ടറിലെ യാത്രാ നിരക്ക് .
കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാന്‍ പദ്ധതി പ്രകാരമാണ് വിമാന സര്‍വീസുകള്‍ തുടങ്ങുക. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച പുനാരാരംഭിക്കും . ഇത് സംബന്ധിച്ച കരാര്‍ ഇതിനകം ഒപ്പിട്ടുണ്ട്.

Photo Courtesy: Uttarakhand Tourism

കേന്ദ്രാനുമതി ലഭ്യമായാല്‍ മറ്റു കടമ്പകള്‍ വേഗം പൂര്‍ത്തീകരിക്കാനാവും. വിമാനത്താവള വികസനം,എയര്‍സ്ട്രിപ്പുകളുടെ നിര്‍മാണം, ഹെലിപ്പാട് തയ്യാറാക്കല്‍ എന്നിവ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ഓം പ്രകാശ് അവകാശപ്പെട്ടു.
ചെലവു കുറഞ്ഞ വിമാന സര്‍വീസ് നടത്താന്‍ ഹെറിറ്റേജ് ഏവിയേഷനും ഡെക്കാന്‍ എയര്‍ലൈന്‍സും ഇതിനകം ഉത്തരാഖണ്ടിനെ സമീപിച്ചിട്ടുണ്ട്.