Alerts

പരസ്പരം മുന്നറിയിപ്പുമായി തുര്‍ക്കിയും അമേരിക്കയും

അങ്കാര: അവരവരുടെ രാജ്യങ്ങളിലെ വിനോദ സഞ്ചാരികള്‍ക്ക് പരസ്പരം മുന്നറിയിപ്പ് നല്‍കുകയാണ് അമേരിക്കയും തുര്‍ക്കിയും. ആദ്യം അമേരിക്കയുടെ വക-തുര്‍ക്കി സന്ദര്‍ശിക്കുന്ന അമേരിക്കക്കാര്‍ക്ക് ആയിരുന്നു ആദ്യ മുന്നറിയിപ്പ്. സുരക്ഷാ കാരണങ്ങളാല്‍ അമേരിക്കന്‍ സഞ്ചാരികള്‍ തുര്‍ക്കി സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു നിര്‍ദേശം.
അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ തുര്‍ക്കി തിരിച്ചടിച്ചു. ആസൂത്രിത അറസ്റ്റ് ഒഴിവാക്കാന്‍ അമേരിക്ക സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനായിരുന്നു തുര്‍ക്കിയുടെ മുന്നറിയിപ്പ് .

Photo Courtesy: Looklex

അങ്കാരയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഫിലിപ്പ് കോസ്നേറ്റിനെ വിളിച്ചു വരുത്തി തുര്‍ക്കി രോഷം അറിയിക്കുകയും ചെയ്തു. പാകിസ്താന്‍, സുഡാന്‍ , ഗ്വാട്ടിമാല രാജ്യങ്ങള്‍ക്കൊപ്പം സുരക്ഷിത യാത്ര കഴിയാത്ത ഇടമായാണ് അമേരിക്ക തുര്‍ക്കിയെയും പെടുത്തിയത്.

നാറ്റോ സഖ്യ രാജ്യങ്ങളായ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം മോശമാവാന്‍ തുടങ്ങിയത് ഒരു വര്ഷം മുന്‍പാണ്. തുര്‍ക്കി ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നില്‍ അമേരിക്കയാണെന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍.